Latest News :
Home » , , , » ദമ്മാമില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി ബാലിക മരിച്ചു

ദമ്മാമില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി ബാലിക മരിച്ചു

Written By Muhimmath News on Wednesday, 13 September 2017 | 11:17
























ദമ്മാം: ബലിപെരുന്നാള്‍ ദിനത്തില്‍ അല്‍ ഖോബാര്‍ - ദമ്മാം റോഡിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. കോഴിക്കോട് ഇടിയങ്ങര വലിയകത്ത് അബ്ദുല്‍ ഖാദര്‍- ഇര്‍ഫാന ദമ്പതികളുടെ മകളായ സഹ ഖാദര്‍ ആണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ പിറകില്‍ മറ്റൊരു വാഹനം കൂട്ടിയിടിച്ചാണ് സഹക്ക് പരിക്കേറ്റത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ സഹയെ ഉടന്‍തന്നെ ദമ്മാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved