Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » മാണിക്കോത്ത് കെ.എസ്.ആര്‍.ടി.സി ബൈക്കിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു

മാണിക്കോത്ത് കെ.എസ്.ആര്‍.ടി.സി ബൈക്കിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു

Written By Muhimmath News on Monday, 18 September 2017 | 09:58
























കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയനില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി കുഞ്ഞഹമ്മദ് (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം. 

കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയില്‍ നടക്കുന്ന മതപ്രഭാഷണം കേള്‍ക്കാനായി പോകവെ കുഞ്ഞഹമ്മദ് സഞ്ചരിച്ച ബൈക്കില്‍ കാസര്‍കോട് നിന്നും എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ച് വീണ കുഞ്ഞഹമ്മദിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മുസ്ലിംലീഗ് പഞ്ചായത്ത് കൗണ്‍സിലറാണ്. പരേതനായ മുഹമ്മദ്കുഞ്ഞി ഹാജി-ആസ്യ ദമ്പതികളുടെ മകനാണ്. മക്കള്‍: റാഷിദ്, റംഷീദ, റഹ്മ, റാഹിയ (എല്ലാവരും വിദ്യാര്‍ഥികള്‍). തിങ്കളാഴ്ച ഉച്ചക്ക് കൊളവയല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved