Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » ഷാര്‍ജയില്‍ വാഹനമിടിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരണപ്പെട്ടു

ഷാര്‍ജയില്‍ വാഹനമിടിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരണപ്പെട്ടു

Written By Muhimmath News on Thursday, 21 September 2017 | 12:29
























കാസര്‍കോട്: റോഡ് ക്രോസ്സ് ചെയ്യവേ വാഹനമിടിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. കാഞ്ഞങ്ങാട് മീനാപ്പീസിലെ സി മുഹമ്മദിന്റെ മകന്‍ ജാഫര്‍ എ (28) ആണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച ഷാര്‍ജ സജയില്‍ റോഡ് ക്രോസ്സ് ചെയ്യവെയാണ് ജാഫറിനെ വാഹനമിടിക്കുന്നത്. ഷാര്‍ജയിലെ അല്‍ കാസിമി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസമായി ചികിത്സയിലായിരുന്നു യുവാവ്.

നാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു ജാഫര്‍. ഷാര്‍ജ സജയിലെ ബന്ധുവിന്റെ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു ജാഫര്‍.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved