Latest News :
Home » » കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ ബസിടിച്ച് ഏതാനും പേര്‍ക്ക് പരിക്ക്

കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ ബസിടിച്ച് ഏതാനും പേര്‍ക്ക് പരിക്ക്

Written By Muhimmath News on Saturday, 16 September 2017 | 17:03


ചട്ടഞ്ചാല്‍: നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ ബസിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടോടെ ചട്ടഞ്ചാല്‍ ടൗണിലാണ് അപകടമുണ്ടായത്. ബന്തടുക്കയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന അക്ഷയ ബസാണ് ലോറിയിലിടിച്ചത്. ഡ്രൈവര്‍ക്കും ബസിന്റെ മുന്നിലിരുന്ന ഏതാനും പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.


പരിക്കേറ്റവരെ ചെങ്കള നായനാര്‍ ആശുപത്രിയിലും കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിറകിലിടിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved