Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , , , » കര്‍ണ്ണാടകയിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു

കര്‍ണ്ണാടകയിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു

Written By Muhimmath News on Monday, 4 September 2017 | 20:48



കര്‍ണ്ണാടക: ഉദ്യാവര്‍ ദേശീയ പാതയില്‍ ബസിന് പിറകില്‍ ഇന്നോവ കാറിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഉപ്പള പത്വാടി അര്‍ഷിമാര്‍ ഹൗസില്‍ മഹ്മൂദിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (20) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഉഡുപ്പിയില്‍ നിന്നും കൗപിലേക്ക് പോകുകയായിരുന്ന ബസിനു പിറകില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പത്വാടിയിലെ നൗഫല്‍(21), മുഹമ്മദ് ഇര്‍ഷാദ് (21), അര്‍ബാസ് (21), ഫവാസ് (21), സക്കീര്‍ (20), മണ്ണംകുഴിയിലെ അര്‍ഫാസ് (20) എന്നിവര്‍ക്ക് പരിക്കേറ്റു. നൗഫലിന്റെ നില ഗുരുതരമാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved