Latest News :
Home » , » കോടിയേരിക്ക് അകമ്പടി പോയ വാഹനം അപകടത്തില്‍പെട്ട് പോലീസുകാരന്‍ മരിച്ചു

കോടിയേരിക്ക് അകമ്പടി പോയ വാഹനം അപകടത്തില്‍പെട്ട് പോലീസുകാരന്‍ മരിച്ചു

Written By Muhimmath News on Sunday, 10 September 2017 | 16:59

തിരുവല്ല : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ പൊലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സിവില്‍ പൊലീസ് ഓഫിസര്‍ മരിച്ചു.

തിരുവനന്തപുരം എആര്‍ ക്യാംപില്‍ ജോലി ചെയ്യുന്ന കടയ്ക്കല്‍ സ്വദേശി പ്രവീണ്‍ (32) ആണ് മരിച്ചത്. അപകടത്തില്‍ എസ്‌ഐക്കും പരുക്കേറ്റിട്ടുണ്ട്.  തിരുവല്ലയ്ക്ക് സമീപം പൊടിയാടി ജംഗ്ഷനിലാണ് അപകടം. കോടിയേരിക്ക് അകമ്പടി പോയ പോലീസ് വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved