Latest News :
...
Home » , , , » നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ 8ന്

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ 8ന്

Written By Muhimmath News on Wednesday, 20 September 2017 | 11:01

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ഏഴിനുമുന്‍പ് സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമതിക്കൊണ്ടുള്ള കുറ്റപത്രമായിരിക്കും സമര്‍പ്പിക്കുക.

എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചാലും കേസില്‍ അന്വേഷണം തുടരും. കേസിലെ പ്രധാന തെളിവായ, നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിന് വേണ്ടിയായിരിക്കും അന്വേഷണം തുടരുക. പിന്നീട് വിചാരണ നടക്കുന്ന മുറക്ക് അനുബന്ധ കുറ്റപത്രം കൂടി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. ജൂണ്‍ 10നാണ് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തത്.

മൊബൈല്‍ ഫോണ്‍ പ്രതികള്‍ സംഘടിതമായി ഒളിപ്പിച്ചതായാണ് പോലീസിന്റെ നിഗമനം. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി ഫോണ്‍ അഡ്വ. പ്രതീഷ് ചാക്കോ്ക്ക് കൈമാറിയതായി പറഞ്ഞിരുന്നു. 

എന്നാല്‍, ഫോണ്‍ നശിപ്പിച്ചെന്നാണ് പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഡ്വ. രാജു ജോസഫ് മൊഴി നല്‍കിയത്. ഇവരേയും പ്രതി ചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെയ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
അതിനാല്‍, കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കിയാവും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുക. 

മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് മാത്രം കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ട്. ഇതാണ് പോലീസിന് പ്രതീക്ഷ നല്‍കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved