Latest News :
Home » » കഞ്ചാവ് വലിക്കാന്‍ ഒത്തുകൂടിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

കഞ്ചാവ് വലിക്കാന്‍ ഒത്തുകൂടിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

Written By Muhimmath News on Thursday, 14 September 2017 | 12:42

ആലംപാടി: ആലംപാടി നുച്ച്പടുപ്പ് പാലത്തിന് മുകളില്‍ കഞ്ചാവ് വലിക്കാന്‍ ഒത്തുകൂടിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആലംപാടിയിലെ സമീപ പ്രദേശത്ത്  നിന്നുളള യുവാക്കളാണ് ഇവിടെ കഞ്ചാവ് വലിക്കാന്‍ സ്ഥിരമായി എത്താറുളളത്.

കഞ്ചാവു വലിക്കുന്നവരെ നാട്ടിലെ യുവാക്കള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഇക്കാര്യം നേരത്തെ തന്നെ വാട്ട്‌സ് ഗ്രൂപ്പിലൂടെ യുവാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവെക്കാതെ എത്തിയ സമീപ പ്രദേശത്തെ യുവാക്കളെയാണ് നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. 

ആലംപാടി, ഏര്‍മാളം,നാല്‍ത്തട്ക കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഈയടുത്ത ദിവസമാണ് കഞ്ചാവ് മാഫിയയുടെ ഗുണ്ട പിരിവിനെ ചോദ്യം ചെയ്തതിന് വീടുകയറി സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചത്. ഇതോടെയാണ് കഞ്ചാവ് മാഫിയക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ നീരിക്ഷണം ശക്തമാക്കിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved