Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » » സാബിറുംഇര്‍ഷാദും: ഓര്‍മകളില്‍ നിറയുന്ന നന്മയുടെ മുഖങ്ങള്‍

സാബിറുംഇര്‍ഷാദും: ഓര്‍മകളില്‍ നിറയുന്ന നന്മയുടെ മുഖങ്ങള്‍

Written By Muhimmath News on Monday, 4 September 2017 | 11:35
ജീവിതം ഇത്രയേ ഉള്ളൂവെന്ന് നമ്മള്‍ പറഞ്ഞും ചൊല്ലിയും മുമ്പോട്ട്‌പോകുമ്പോഴും ജീവിത്തില്‍ ചിലത് ആസ്വദിക്കാനും ഓര്‍ക്കാനും ശ്രമിക്കാറുണ്ട്. നമുക്ക് മറക്കാന്‍ കഴിയാത്ത ചില മുഖങ്ങള്‍ തിരക്ക് പിടിച്ച ജീവിതത്തിനിടക്ക് കണ്ടുംകേട്ടും കടന്ന്‌പോകുന്നു.

ജീവിത്തില്‍ കുടുംബത്തിനും സമൂഹത്തിനും സഹജീവികള്‍ക്കും നാടിനുംവേണ്ടി ചില അടയാളങ്ങള്‍ തീര്‍ക്കുന്നതിനിടക്ക് സ്വന്തമായി ജീവിതം ആസ്വദിക്കാന്‍ മറന്ന്‌പോയ രണ്ട്പ്രിയക്കൂട്ടുകാരാണ് കഴിഞ്ഞദിവസം നമ്മെ വിട്ട്പിരിഞ്ഞ സാബിറും, ഇര്‍ഷാദും. 
നന്മയുടെ വഴിയില്‍ ധര്‍മ്മപക്ഷത്ത് അണിനിരന്ന് കൊച്ചുകൂട്ടുകാരെ തിന്മയില്‍നിന്ന് അകറ്റുന്നതിലും ധാര്‍മ്മികബോധം വളര്‍ത്തുന്നതിലും മുമ്പില്‍നിന്ന കൂട്ടുകാര്‍. അവരെക്കുറിച്ച് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നന്മമാത്രമേ പറയാനുള്ളു.
സമൂഹം, കുടുംബം, സ്വന്തക്കാര്‍ ഒരാളെ 'നല്ലവന്‍' എന്ന്പറയുമ്പോഴാണ് അയാള്‍ നന്നാകുന്നത്.

മോഡികൂട്ടിയ ജീവിതത്തില്‍ പരിസരത്തെ നല്ലവനെന്ന് ബോധ്യപ്പെടുത്താന്‍ കാട്ടിക്കൂട്ടുന്ന അലംഭാവങ്ങള്‍ ഏറിവരുന്ന
ന്യൂജനറേഷന്‍കാലത്ത് ഇര്‍ഷാദും സാബിറും ഇതില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്നു.
അവര്‍ക്ക് ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ലായിരുന്നു
നല്ലത് എന്ന് തോന്നിയത് പഠിച്ചത് ഇരുവരും പ്രവര്‍ത്തിച്ചുപറഞ്ഞ്
കൊടുത്തു. പഠനത്തോടൊപ്പം വീട്ടിലും കുടുംബത്തിലും പാലിക്കേണ്ട മര്യാദകളും കടമകളുംകൃത്യമായി പാലിച്ചു.വായിച്ച് സ്വയംമിടുക്കരാവുന്നതോടൊപ്പം വായിപ്പിക്കാനും നന്മപറഞ്ഞ്‌കൊടുക്കാനും മുമ്പില്‍നിന്നു.

എസ്എസ്എഫ് യൂണിറ്റ് ഭാരവാഹിത്വം ഏറ്റെടുത്ത് ഭംഗിയായി പൂര്‍ത്തികരിച്ചു
 കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പ്കാലത്ത്  ്‌സെക്ടര്‍ ഭാരവാഹികളായി തിരഞ്ഞെടുത്തപ്പോഴും കൃത്യമായ ഇടപെടലോടെ ഉത്തരവാദിത്തങ്ങളെ ഭംഗിയാക്കി.

യൂണിറ്റ് സെക്ടര്‍ സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കാനും അണിയറപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാനും ഇരുവരും ജാഗ്രത കാണിച്ചു.
ഡിവിഷന്‍ സാഹിത്യോത്സവ് വേദികളിലും സദസുകളിലും നിറഞ്ഞ്‌നിന്ന് കൂട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുവാനും അതിഥികളെ സ്വീകരിക്കുവാനും ഇരുവരും പുഞ്ചിരിക്കുന്ന മുഖവുമായി വിശ്രമിക്കാതെ പണിയെടുത്തു. തന്റെതായപ്രധിഭാത്വം പുറത്തെടുക്കാനും കഴിവുകള്‍ക്ക് മൂര്‍ച്ചകൂട്ടാനും മത്സരവേദികളില്‍ വരയിലും എഴുത്തിലും ആസ്വാദനത്തിലും മത്സരിച്ച് ഒന്നാമതെത്തി.

പ്രിയകൂട്ടുകാര്‍ ഞങ്ങളോട് സലാംപറഞ്ഞ് കൈകള്‍ ചേര്‍ത്ത്പിടിച്ചപ്പോള്‍ 'ഇനി ജില്ലാ സാഹിത്യോത്സില്‍ കാണാം' എന്ന് പറഞ്ഞായിരുന്നു പിരിഞ്ഞത്. ഒരിക്കലും ആരുംനിനച്ചില്ല ഈസ്പര്‍ശം അവസാനത്തേതാണന്ന്.

അടുത്തദിവസം മുതല്‍ ഇരുവരും ഒന്ന്കൂടി തിരക്കിലായിരുന്നു ജില്ലാമത്സരത്തിനുള്ള തിരക്ക് കൂട്ടുകാര്‍ക്ക് പരിശീലനം നല്‍കണം സാന്നിധ്യം ഉറപ്പാക്കണം, എല്ലാം സ്വന്തം അറിഞ്ഞ്കൂട്ടുകാരുമൊത്ത്  ്പ്രവര്‍ത്തരംഗത്ത് സജീവരായി

 അവസാനം 26 ശനിയാഴ്ച്ച എല്ലാം പൂര്‍ത്തിയാക്കി മത്സരാര്‍ഥികളെ ബസ്സില്‍ കയറ്റിവിട്ട് സാഹിത്യോത്സവ് നഗരിയിലേക്കുള്ള യാത്രക്കിടെ... ഇന്നാലില്ലാഹി വഇന്നാ ഇലൈഹിറാജിഊന്‍..

ആവാര്‍ത്തകള്‍ സത്യമാക്കരുതെന്ന ്പലവട്ടം പ്രാര്‍ത്ഥിച്ചു. വീണ്ടും വീണ്ടും പറഞ്ഞു... ഇല്ല സത്യമായിരുന്നു

നന്മയുടെ വഴിയിലേക്കുള്ള യാത്രക്കിടെസ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ കൂട്ടുകാര്‍ മനസുകളില്‍ കോറിയിട്ട ഒരായിരം ഓര്‍മ്മകള്‍എന്നും മായാതെ ഉണ്ടാകും.

ഇവര്‍ കാണിച്ച നന്മയുടെ സന്ദേശം ഉള്‍ക്കൊണ്ട് ലക്ഷക്കണക്കിന് സഹപ്രവര്‍ത്തകര്‍ ഇവരെ ഓര്‍ക്കാനും സ്മരിക്കാനും പ്രാര്‍ത്ഥിക്കാനും എല്ലാകാലത്തും എല്ലായിടത്തും ജാഗ്രതയോടെ ഉണര്‍ന്നിരിക്കും തീര്‍ച്ച.

ഇല്ല.. ആപുഞ്ചിരി മാഞ്ഞിറ്റില്ല
കാണിച്ചുതന്ന നന്മുടെ വെളിച്ചം കെടാത്തകാലംവരെ ഇരുവരും പുഞ്ചിരിച്ച് നമ്മോടൊപ്പം എന്നുമുണ്ടാകും. ഇനിയും ഒരായിരം ഇര്‍ഷാദും, സാബിറും ജന്മമെടുക്കട്ടെ..

സ്വര്‍ഗത്തില്‍ ഒന്നിക്കാനുള്ള കാരണമായി ഇരുവരുടെയും പ്രവര്‍ത്തനവും ത്യാഗവും റബ്ബ് സ്വീകരിക്കുമാറാകട്ടെ ആമീന്‍

-കെ.എം. കളത്തൂര്‍
kmkalathur786@gmail.com
95 67 90 39 84
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved