Latest News :
Home » , » കഞ്ചാവുമായി മലയാളി യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

കഞ്ചാവുമായി മലയാളി യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

Written By Muhimmath News on Saturday, 16 September 2017 | 18:30

മംഗളൂരു: ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി മലയാളി യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫ് (47) ആണ് നാലരക്കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ദോഹയിലേക്ക് പോകാനായെത്തിയതായിരുന്നു ഹനീഫ്.


സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved