Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » » എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതി 3 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതി 3 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

Written By Muhimmath News on Wednesday, 20 September 2017 | 20:08


കുമ്പള: എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. ഉപ്പള ചെറുഗോളിയിലെ ശ്രീജിത്ത് (26) ആണ് അറസ്റ്റിലായത്. മൂന്ന് വര്‍ഷം മുമ്പ് മഞ്ചേശ്വരം വാമഞ്ചൂരിലാണ് സംഭവം. ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ശ്രീജിത്ത് ഓടിച്ച ഓട്ടോറിക്ഷ പരിശോധിക്കുമ്പോള്‍ എക്‌സൈസ് സംഘത്തെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.


ഓട്ടോറിക്ഷ പരിശോധിച്ചപ്പോള്‍ പിറക് വശത്തെ സീറ്റില്‍ സൂക്ഷിച്ച 50 ലിറ്റര്‍ കര്‍ണാടക മദ്യവും കണ്ടെത്തിയിരുന്നു. മൂന്ന് വര്‍ഷക്കാലം പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ശ്രീജിത്തിനെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എട്ടോളം അടിപിടി കേസുകളുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved