Latest News :
Home » » പിണറായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച എ കെ ജി ക്ലബ്ബ് തകര്‍ത്ത നിലയില്‍

പിണറായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച എ കെ ജി ക്ലബ്ബ് തകര്‍ത്ത നിലയില്‍

Written By Muhimmath News on Thursday, 14 September 2017 | 19:40




പെരിയ: സംഘര്‍ഷം നിലനില്‍ക്കുന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ സ്‌കൂള്‍ വികസനവുമായി ബന്ധപ്പെട്ട് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ പേരില്‍ കല്ല്യോട്ട് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് വ്യാപക അക്രമം ഉടലെടുത്തു. ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതറിഞ്ഞ് രാത്രി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കല്യോട്ടെ യുവജനകലാ വാദ്യസംഘത്തിന്റെ ഓഫീസ് ഒരുസംഘം തകര്‍ത്തു. പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.



ഇതിന്റെ പിന്നാലെയാണ് ഈ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച സിപിഎം നിയന്ത്രണത്തിലുള്ള എകെജി സ്മാരക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് നേരെ ആക്രമണമുണ്ടായത്. വാതില്‍ തകര്‍ത്ത് അകത്തു കടന്ന് ഫര്‍ണിച്ചറുകള്‍, ഇലക്ട്രിക് സാധനങ്ങള്‍ എന്നിവ നശിപ്പിക്കുകയും ടൈല്‍സുകള്‍ കുത്തിയിളക്കുകയും കല്ലിട്ട് തകര്‍ക്കുകയും ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved