Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » ബസ്സ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെ അക്രമം

ബസ്സ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെ അക്രമം

Written By Muhimmath News on Monday, 4 September 2017 | 12:06

പെരുമ്പള: ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന യുവാക്കളെ കാറിലെത്തിയ ഒരു സംഘം ആക്രമിച്ചു. ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ പെരുമ്പളയിലാണ് സംഭവം.

അക്രമത്തില്‍ പെരുമ്പളയിലെ നൗഫല്‍ ടി യു, മുഹമ്മദ് നൗഫല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മൂന്ന് കാറിലും രണ്ട് ബൈക്കിലുമെത്തിയ കണ്ടാലറിയാവുന്ന ഇരുപത് പേരാണ് ആയുധങ്ങളുമായി തങ്ങളെ ആക്രമിച്ചതെന്ന് ഇരുവരും പറഞ്ഞു. 

തലയ്ക്ക് പരിക്കേറ്റ നൗഫലിനെയും,പുറം ഭാഗത്ത് പരിക്കേറ്റ മുഹമ്മദ് നൗഫലിനെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved