Latest News :
Home » , » വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം; അക്രമിസംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം; അക്രമിസംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

Written By Muhimmath News on Tuesday, 5 September 2017 | 10:06

ചെര്‍ക്കള: മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ വീട് കയറി അക്രമിച്ചതായി പരാതി.ചെര്‍ക്കള ബംബ്രാണി പാടിയിലെ മുനീറിന്റെ (32) വീട്ടിലാണ് ഞായറാഴ്ച രാത്രി രണ്ട് മണിയോടെ പത്തോളം വരുന്ന ആളുകള്‍ അതിക്രമിച്ച് കയറിയത്. മുനീറിന് പുറമെ ഉമ്മ കുഞ്ഞിബി (65), സഹോദരന്‍ അബൂബക്കര്‍ (27) സഹോദരി ഹബസ (35) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും അടിച്ച് തകര്‍ത്തു.

ഞായറാഴ്ച പൈക്ക മാവിനക്കട്ടയിലെ മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന മുനീറിനെയും, ബന്ധുക്കളെയും ആലംപാടിയിലെ ബെള്ളൂറഡുക്ക എത്തിയപ്പോള്‍ ഒരു സംഘം തടയുകയും, കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.അവരില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയതിന് ശേഷമാണ് ഇതേ സംഘം പിന്തുടര്‍ന്ന് വന്ന് വീട് കയറി അതിക്രമിച്ചത്. 

കണ്ടാലറിയുന്ന പത്തോളം പേരാണ് അക്രമത്തിന് പിന്നിലെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. ഇതില്‍ തൈവളപ്പ് സ്വദേശിയായ ഹനീഫ (27)യെയും, രണ്ട് മോട്ടോര്‍ ബൈക്കുകളെയും നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. മന്‍സൂറിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved