Latest News :
Home » , » അദ്ധ്യാപകര്‍ മാതൃകാ പരിശീലരാവണം:എസ് ജെ എം

അദ്ധ്യാപകര്‍ മാതൃകാ പരിശീലരാവണം:എസ് ജെ എം

Written By Muhimmath News on Sunday, 17 September 2017 | 12:11


കുമ്പടാജെ :കുട്ടികളുടെ കഴിവും കഴിവ് കേടുകളും ഉള്‍കൊള്ളാനും നൈസര്‍ഗ്ഗിക വാസനകളെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനും പഠനം ലളിതവും സരളവുമാക്കാനും യോഗ്യതയുള്ള മാതൃകാ പരിശീലകരാവണം അദ്ധ്യാപകരെന്ന് പ്രമുഖ ട്രൈനര്‍ സലാം സഖാഫി പാടലടുക്ക പറഞ്ഞു.


സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബദിയടുക്ക റെയ്ഞ്ച് ഘടകം തുപ്പക്കല്‍ മുനവ്വിറുല്‍ ഇസ്ലാം സുന്നി മദ്രസ്സയില്‍ സംഘടിപ്പിച്ച മുഅല്ലിം ട്രൈയിനിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



അബൂബക്കര്‍ സഅദി നെക്രാജെ അദ്ധ്യക്ഷതയും ഉമര്‍ സഖാഫി പള്ളത്തൂര്‍ ഉദ്ഘാടനവും ചെയ്തു.ഹസൈനാര്‍ മദനി കൊണ്ടങ്കേരി പ്രാര്‍ത്ഥനയ്ക്ക് നേതത്വം നല്‍കി.

റഫീഖ് സഖാഫി ദേലംപാടി സ്വാഗതവും ഫൈസല്‍ സൈനി സഖാഫി കോരിക്കാര്‍ നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved