Latest News :
...
Home » , » ഇബ്രാഹിം നബിയുടെ ചരിത്രം നല്‍കുന്ന പാഠമാണ് ബലിപെരുന്നാള്‍: ബായാര്‍ തങ്ങള്‍

ഇബ്രാഹിം നബിയുടെ ചരിത്രം നല്‍കുന്ന പാഠമാണ് ബലിപെരുന്നാള്‍: ബായാര്‍ തങ്ങള്‍

Written By Muhimmath News on Friday, 1 September 2017 | 08:43

























ബായാര്‍: ഖലീലുല്ലാഹി ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും ജീവിത ചരിത്രം നല്‍കുന്ന പാഠമാണ് ബലിപെരുന്നാള്‍ ആഘോഷമെന്ന് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചി കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ ബലിപെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. 

വിശ്വാസികള്‍ പലവിധ പരീക്ഷണങ്ങള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരും. അപ്പോളെല്ലാം അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുകയാണ് വേണ്ടത് . പ്രയാസങ്ങളില്‍ ക്ഷമിക്കുന്നവര്‍ക് അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്ന് ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും അനുഭവം പരിശുദ്ധ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ഖുര്‍ആനിനും പ്രവാചക കല്‍പനക്കും വിരുദ്ധമായതൊന്നും സംഭവിക്കാതെ പരസ്പര സ്‌നേഹവും സന്തോഷവും പകരുന്നതാകണം പെരുന്നാള്‍ ആഘോഷമെന്നും തങ്ങള്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved