Latest News :
Home » , » ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു; റംസീന ഇപ്പോഴും അബോധാവസ്ഥയില്‍

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു; റംസീന ഇപ്പോഴും അബോധാവസ്ഥയില്‍

Written By Muhimmath News on Tuesday, 12 September 2017 | 12:01
























കാസര്‍കോട്: കുമ്പള സീതാംഗോളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. സീതാംഗോളി കട്ടത്തടുക്ക കളത്തൂര്‍ രിഫാഇ നഗറിലെ സജിങ്കല ഹൗസില്‍ എല്‍ ടി ഖാദറിന്റെ മകന്‍ അമീര്‍ (34) മരണപ്പെടുകയും ഭാര്യ റംസീനക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് കുമ്പള പോലീസ് കേസെടുത്തത്. 

അശ്രദ്ധയോടെ ബൈക്കോടിച്ച് അപകടം വരുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ബൈക്കോടിച്ചത് അമീറാണെങ്കിലും മരണം സംഭവിച്ച സാഹചര്യത്തില്‍ എത്രയും വേഗം കേസ് നടപടികള്‍ അവസാനിപ്പിക്കാനാണ് പോലീസ് തീരുമാനം. 

അതേസമയം മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ കഴിയുന്ന റംസീനയുടെ നില ഗുരുതരമായി തുടരുകയാണ്. ഇപ്പോഴും യുവതി അബോധാവസ്ഥയില്‍ തന്നെ കഴിയുകയാണ്.

ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 മണിയോടെ സീതാംഗോളിയിലാണ് അപകടമുണ്ടായത്. കമ്പാറിലെ ബന്ധുവീട്ടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം അമീറും ഭാര്യ റംസീനയും രണ്ടു കുട്ടികളും ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ സീതാംഗോളിയില്‍ പുത്തിഗെ കോഓപ്പറേറ്റീവ് ബാങ്കിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അമീര്‍ തലയിടിച്ച് ദാരുണമായി സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. റംസാനയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved