Latest News :
Home » » ബീഫ് കറി ചോദിച്ചെത്തിയ സംഘം ഹോട്ടലില്‍ പരാക്രമം കാട്ടി; രണ്ടുപേര്‍ക്ക് പരുക്ക്

ബീഫ് കറി ചോദിച്ചെത്തിയ സംഘം ഹോട്ടലില്‍ പരാക്രമം കാട്ടി; രണ്ടുപേര്‍ക്ക് പരുക്ക്

Written By Muhimmath News on Thursday, 14 September 2017 | 12:00

പൊയിനാച്ചി: മയിലാട്ടി എച്ച്.പി. പെട്രോള്‍ ബങ്കിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹൈലാന്‍ഡ് ഹോട്ടലില്‍ ബീഫ് കറി ചോദിച്ചെത്തിയ സംഘത്തിന്റെ പരാക്രമം. പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരായ മുഹമ്മദ്, മുബാറക്ക് എന്നിവരെ ചെങ്കളയിലെ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച രാത്രിയാണ് സംഭവം. ഓട്ടോയില്‍ വന്നവരാണ് അക്രമം നടത്തിയത്. ഇവര്‍ ബീഫ് കറി ആവശ്യപ്പെട്ടപ്പോള്‍ ഉണ്ടാക്കാറില്ലെന്ന് ജീവനക്കാര്‍ മറുപടി നല്‍കി. പിന്നീട് കുപിതരായ സംഘം അടുക്കളയില്‍ കയറി പാത്രങ്ങളും മറ്റുസാമഗ്രികളും ഭക്ഷണങ്ങളും നശിപ്പിക്കുകയായിരുന്നു. തടയാന്‍ ചെന്നപ്പോഴാണ് ജീവനക്കാര്‍ക്ക് പരിക്കേറ്റത്. സംഘം പിന്നീട് റിക്ഷയില്‍ സ്ഥലംവിട്ടു. വിദ്യാനഗര്‍ പോലീസ് അന്വേഷണം തുടങ്ങി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved