Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » ഒരു വയസ്സുകാരിയെ പിതാവ് ഓവുചാലില്‍ എറിഞ്ഞുകൊന്നു

ഒരു വയസ്സുകാരിയെ പിതാവ് ഓവുചാലില്‍ എറിഞ്ഞുകൊന്നു

Written By Muhimmath News on Friday, 22 September 2017 | 17:08









ന്യൂഡല്‍ഹി: തുടര്‍ച്ചയായി കരഞ്ഞ ഒരു വയസ്സുകാരിയായ കുഞ്ഞിനെ പിതാവ് ഓവുചാലില്‍ എറിഞ്ഞുകൊന്നു. ഡല്‍ഹി ജാമിഅ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ് റാഷിദ് ജമാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അമിതമായി മദ്യപിച്ചാണ് റാഷിദ് ജമാല്‍ വീട്ടിലെത്തിയത്.

കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് റാഷിദ് കുഞ്ഞിനെയുമെടുത്ത് വീട്ടില്‍ നിന്നിറങ്ങി സമീപത്തുള്ള ഓവുചാലില്‍ എറിഞ്ഞുകൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 56 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved