Latest News :
...
Home » , » ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു

ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു

Written By Muhimmath News on Monday, 18 September 2017 | 19:04



ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ വെല്ലുവിളിയുയര്‍ത്തി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ പുതിയ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നു. സൗജന്യ കോളുകളോടുകൂടിയ ഫീച്ചര്‍ ഫോണ്‍ ഉടന്‍ വിപണിയിലെത്തും. 2000 രൂപയാണ് വില. മൈക്രോമാക്‌സ്, ലാവ എന്നി മൊബൈല്‍ കമ്പനികളുമായി ചേര്‍ന്നാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.


ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന പത്ത് കോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യം വെച്ചാണ് ഫോണ്‍ പുറത്തിറക്കുന്നതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്ത പറഞ്ഞു. ഒക്ടോബര്‍ പകുതിയോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved