Latest News :
Home » » യുവാവിനെ ആക്രമിച്ച് പണവും മൊബൈലും തട്ടിയെടുത്ത കേസില്‍ 4 പേര്‍ അറസ്റ്റില്‍

യുവാവിനെ ആക്രമിച്ച് പണവും മൊബൈലും തട്ടിയെടുത്ത കേസില്‍ 4 പേര്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 15 September 2017 | 18:00



വിദ്യാനഗര്‍ : യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും 8,000 രൂപയടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് നാലു പേരെ അറസ്റ്റു ചെയ്തു. കളനാട് പി.എം. ഹൗസില്‍ മുഹമ്മദ് റിയാസിന്റെ പണവും മൊബൈല്‍ ഫോണുമാണ് തട്ടിയെടുത്തത്.


സംഭവത്തില്‍ സന്തോഷ് നഗറിലെ മുഹമ്മദ് ശുഐബ് (21), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ മുഹമ്മദ് റിയാസ് (19) എന്നിവരെയും 17 വയസുള്ള രണ്ടു പേരെയുമാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ആലംപാടി പള്ളിക്ക് സമീപത്താണ് സംഭവമുണ്ടായത്. റിയാസിനെ സംഘം തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നുമാണ് പരാതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved