Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » ബാലികയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ടത്തിന്റെ കയ്യടികള്‍ക്കിടെ തൂക്കിലേറ്റി.

ബാലികയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ടത്തിന്റെ കയ്യടികള്‍ക്കിടെ തൂക്കിലേറ്റി.

Written By Muhimmath News on Wednesday, 20 September 2017 | 21:13



ടെഹ്‌റാന്‍: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ട മധ്യത്തില്‍ തൂക്കിലേറ്റി ജനങ്ങളുടെ കൈയ്യടി ഏറ്റുവാങ്ങി സര്‍ക്കാര്‍. ഇറാനിലെ ആര്‍ദബില്‍ പ്രവിശ്യയിലുള്ള വടക്കു പടിഞ്ഞാറന്‍ പട്ടണമായ പര്‍സാബാദിലാണ് ബാലികയെ മാനഭംഗത്തിന് ഇരയാക്കിയയാളെ ജനമധ്യത്തില്‍ പരസ്യമായി തൂക്കിലേറ്റിയത്.


ഇസ്മാഈല്‍ ജാഫര്‍ സാദെ (42)നെയാണ് തൂക്കിലേറ്റിയത്. കഴിഞ്ഞ ജൂണ്‍ 19നാണ് കച്ചവടക്കാരനായ പിതാവിനെപ്പമുള്ള യാത്രയില്‍ അതേന അസ്ലാനി എന്ന ഏഴു വയസ്സുകാരി വഴിതെറ്റിപ്പോയത്. പിന്നാലെ ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.


പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ഇസ്മാഈല്‍ ജാഫര്‍ സാദെ എന്നയാളെ പിടികൂടുകയും ഇയാളുടെ വീട്ടിലെ ഗാരേജില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പ്രതിക്ക് പരാമവധി ശിക്ഷ നല്‍കണമെന്ന് പൊതുജനാവശ്യം ഉയര്‍ന്നിരുന്നു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved