Latest News :
Home » , , » ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസ്

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസ്

Written By Muhimmath News on Wednesday, 13 September 2017 | 10:32
























കാസര്‍കോട്: ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ആയിഷ മെഹ്‌നാസ് (11) ആണ് മരിച്ചത്. 

ഒരാഴ്ച മുമ്പാണ് കുട്ടിയെ ആദ്യം ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് നിലഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ എത്തിക്കുകയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ ഡിസ്ച്ചാര്‍ജ്ജ് ചെയ്ത് വീട്ടിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. 

മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് സ്‌കൂളില്‍ വെച്ച് ആധ്യാപകരുടെ മര്‍ദ്ദനമേറ്റതായി പരാതിയുയര്‍ന്നിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved