Latest News :
Home » » ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Written By Muhimmath News on Friday, 15 September 2017 | 12:31

കാസര്‍കോട്: ഉപ്പളയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 

ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദറിന്‍രെ മകള്‍ ആയിഷ മെഹ്നാസ്(11) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. 

കാസര്‍കോട് ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved