Latest News :
...
Home » » തെരുവുവിളക്കുകള്‍ കത്തുന്നില്ല പരക്കെ പ്രതിഷേധം, ഐ എന്‍ എല്‍ മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ചു.

തെരുവുവിളക്കുകള്‍ കത്തുന്നില്ല പരക്കെ പ്രതിഷേധം, ഐ എന്‍ എല്‍ മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ചു.

Written By Muhimmath News on Wednesday, 20 September 2017 | 17:27



ചൗക്കി: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കാവുഗോളി ചൗക്കിയിലും പരിസര പ്രദേശങ്ങളിലും തെരുവു വിളക്കുകള്‍ പ്രകാശിക്കാതെ ജനങ്ങള്‍ ഇരുട്ടില്‍ബുദ്ധിമുട്ട് അനുഭവിക്കുന്നത് മാസങ്ങളോളമായി ഒരു സ്ട്രീറ്റ് ലൈറ്റു പോലും പ്രകാശിക്കുന്നില്ല. സ്ട്രീറ്റ് ലൈറ്റ് കത്താതദിലും ഇരുട്ടിലാഴ്ത്തിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചും മെഴുക് തിരി കൈലേന്തിയും പ്രകാശിക്കാതെ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളില്‍ 
മെഴുക് തിരി കത്തിച്ചും ഐ എന്‍ എല്‍ കാവു ഗോളി ചൗക്കി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിത്തില്‍ പ്രതിഷേധിച്ചു.

പ്രതിഷേധ സംഗമം ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് മൊയ്തീന്‍ കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു, സി എം എ ജലീല്‍, ഹനീഫ് കടപ്പുറം, ഹമീദ് പടിഞ്ഞാര്‍, സാദിഖ് കടപ്പുറം, താജുവെസ്റ്റ്, സുബൈര്‍ ചൗക്കി, ഖലീല്‍ അര്‍ജാല്‍, അന്‍സാഫ്, ശംസുദ്ധീന്‍വെസ്റ്റ്, കാദര്‍കുന്നില്‍, കാലി ദ് കടപ്പുറം, അബ്ദുല്‍ റഹിമാന്‍ പടിഞ്ഞാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved