Latest News :
Home » , » വൃദ്ധ ദമ്പതികളുടെ കൊലപാതകം: മരുമകളുടെ സുഹൃത്ത് പിടിയില്‍

വൃദ്ധ ദമ്പതികളുടെ കൊലപാതകം: മരുമകളുടെ സുഹൃത്ത് പിടിയില്‍

Written By Muhimmath News on Wednesday, 13 September 2017 | 16:53


പാലക്കാട്: തോലന്നൂര്‍ പൂളക്കല്‍പറമ്പില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് പിടിയില്‍. ദമ്പതികളുടെ മരുമകളുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനാണ് പിടിയിലായത്. പാലക്കാട് നിന്നാണു ഇയാളെ പിടികൂടിയത്.

സ്വാമിനാഥന്‍ (72),ഭാര്യ പ്രേമകുമാരി (65) എന്നിവരെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വാമിനാഥനു കുത്തേറ്റിട്ടുണ്ട്. പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ നിലയിലാണ്.

വധഭീഷണി ഉണ്ടെന്നു കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ച മുന്‍പ് കോട്ടായി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved