Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » ഹൃദയ സംബന്ധമായ അസുഖം മൂലം നാരമ്പാടി സ്വദേശി മരിച്ചു

ഹൃദയ സംബന്ധമായ അസുഖം മൂലം നാരമ്പാടി സ്വദേശി മരിച്ചു

Written By Muhimmath News on Tuesday, 19 September 2017 | 19:25

ബദിയടുക്ക: ഹൃദയസംബന്ധമായ അസുഖം മൂലം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ നാരമ്പാടി സ്വദേശി അമിത രക്തസ്രാവം മൂലം മരിച്ചു. നാരമ്പാടി തിരികൂഡ്‌ലുവിലെ മാലിങ്കനായകാ(52)ണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഹൃദയസംബന്ധമായ അസുഖം മൂലം പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.

തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലം കഴിഞ്ഞ ദിവസം വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്നലെ ആസ്പത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പും ശസ്ത്രക്രിയ നടത്തിയിരുന്നു. അപ്പുപാര്‍വ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാംഭവി. മക്കള്‍: അവിനാഷ്, നിധീഷ്, അംഗിത. സഹോദരങ്ങള്‍: കൃഷ്ണ, രാമ, ലക്ഷ്മി, ഗംഗ, ഗൗരി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved