Latest News :
Home » » ജാമ്യാപേക്ഷയുമായി ദിലീപ് അങ്കമാലി കോടതിയില്‍

ജാമ്യാപേക്ഷയുമായി ദിലീപ് അങ്കമാലി കോടതിയില്‍

Written By Muhimmath News on Thursday, 14 September 2017 | 17:16

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. 60 ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഗൂഢാലോചനയെന്ന ആരോപണം മാത്രമാണ് തന്റെ പേരിലുള്ളതെന്നും നടിയുടെ നഗ്‌നചിത്രമെടുക്കാന്‍ പറഞ്ഞതാണ് തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഹരജി കോടതി ശനിയാഴ്ച പരിഗണിക്കും.

 ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും വിചാരണ കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നില്ലെന്ന് രാവിലെ തന്നെ ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved