Latest News :
Home » » ദിലീപിന്റെ റിമാന്‍ഡ് കാലാവധി 28 വരെ നീട്ടി, ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

ദിലീപിന്റെ റിമാന്‍ഡ് കാലാവധി 28 വരെ നീട്ടി, ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Written By Muhimmath News on Saturday, 16 September 2017 | 17:26


അങ്കമാലി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. ഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയായി. അടച്ചിട്ടി കോടതി മുറിയിലാണ് വാദം നടന്നത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 28 വരെ കോടതി നീട്ടുകയും ചെയ്തു.



ദിലീപ് ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സെക്ഷന്‍ 437 പ്രകാരം ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ജാമ്യപേക്ഷയില്‍ അവകാശപ്പെടുന്നത്. നേരത്തെയുള്ള സാഹചര്യങ്ങളില്‍ മാറ്റമില്ലെന്നും പുതുതായി ഒന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടില്ലന്നും ദിലീപിന്റെ അഭിഭാഷകര്‍ ജാമ്യപേക്ഷയില്‍ പറയുന്നു.


നടിയുടെ നഗ്‌ന ചിത്രം എടുത്തു നല്‍കാന്‍ പള്‍സര്‍സുനിയെ സമീപിച്ചു എന്നത് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും തുടര്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ ബി രാമന്‍ പിള്ള മുഖേനയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved