Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page



തിരുവനന്തപുരം: അഞ്ചുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് തലസ്ഥാനത്ത് ഉജ്ജ്വല വരവേല്‍പ്പ്. യു എ ഇയുടെ പ്രത്യേക വിമാനത്തിലെത്തിയ ഭരണാധികാരിയെയും സംഘത്തെയും തിരുവനന്തപുരം വ്യോമസേന താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കോവളം ഹോട്ടല്‍ ലീല റാവിസിലേക്ക് പോയ ഭരണാധികാരിയും സംഘവും അവിടെയാണ് തങ്ങുന്നത്.


ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, നോര്‍ക്ക റൂട്ട്‌സ് വൈസ്‌ചെയര്‍മാന്‍ എം എ യൂസുഫലി, ചീഫ് സെക്രട്ടറി കെ എം അബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറി നളിനിനെറ്റോ, ഡി ജി പിമാരായ ലോക്‌നാഥ് ബഹ്‌റ, മുഹമ്മദ് യാസീന്‍, മര്‍ക്കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി, ശാന്തിഗിരി മഠം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി തുടങ്ങിയവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
Leave A Reply