Latest News :
Home » , , » റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് യു.എ.ഇയുടെ സഹായഹസ്തം

റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് യു.എ.ഇയുടെ സഹായഹസ്തം

Written By Muhimmath News on Thursday, 14 September 2017 | 12:52

ദുബൈ: ബംഗ്ലാദേശിലെ കുതുപലോങ് ക്യാമ്പില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ്. കപ്പലിലും വിമാനത്തിലുമായാണ് സഹായമെത്തിക്കുക. വിഷയത്തില്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനു പിന്നാലെയാണ് സഹായം നല്‍കാന്‍ യു.എ.ഇ തീരുമാനമെടുത്തത്. 

ടെന്റുകള്‍ കെട്ടാനുള്ള 100 മെട്രിക് ടണ്‍ ഉപകരണങ്ങളാണ് വിമാനം വഴി ബംഗ്ലാദേശിലെത്തിക്കുന്നത്. യു.എന്നുമായി ചേര്‍ന്ന് ദുബൈ ഇന്റര്‍നാഷണല്‍ ഹുമാനറ്റേറിയന്‍ സിറ്റിയാണ് സഹായം വിതരണം ചെയ്യുക. 

2,694,472 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ കപ്പല്‍ വഴിയും 826,470 ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ വിമാനം വഴിയുമാണ് എത്തിക്കുന്നത്. 

രണ്ടാഴ്ചക്കിടെ മൂന്ന് ലക്ഷത്തിലധികം പേരാണ് മ്യാന്മര്‍ സൈനിക ഓപറേഷന്‍ കാരണം റാഖിനെ സ്റ്റേറ്റില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുള്ളത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved