Latest News :
Home » , » എഞ്ചിനിയറിംഗിന് ചേര്‍ന്ന വിദ്യാര്‍ത്ഥി ക്ലാസ് തുടങ്ങുന്നതിന് തലേദിവസം തൂങ്ങി മരിച്ചു

എഞ്ചിനിയറിംഗിന് ചേര്‍ന്ന വിദ്യാര്‍ത്ഥി ക്ലാസ് തുടങ്ങുന്നതിന് തലേദിവസം തൂങ്ങി മരിച്ചു

Written By Muhimmath News on Monday, 11 September 2017 | 12:46

കാസര്‍കോട്: മംഗ്‌ളൂരുവില്‍ എഞ്ചിനിയറിംഗ് പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥി തിങ്കളാഴ്ച ക്ലാസ് തുടങ്ങുാനിരിക്കെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. അടുക്കത്ത് ബയല്‍ അര്‍ജാല്‍ റോഡിലെ ഹരീഷ് ചന്ദ്രന്റെ മകന്‍ അര്‍ഷിദ്കുമാറി (19) നെയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ വീടിന്റെ ടെറസില്‍ റൂഫിങ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. സഹോദരങ്ങളായ അര്‍ഷിദയും ആദിദേവും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved