Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , , » വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായ ശഅ്ബാന്റെ മൃതദേഹം കണ്ടെത്തി

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായ ശഅ്ബാന്റെ മൃതദേഹം കണ്ടെത്തി

Written By Muhimmath News on Monday, 4 September 2017 | 18:20

ചെങ്കള: ചെങ്കള ചേരൂരില്‍ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ കാണാതായ ശഅ്ബാന്റെ മൃതദേഹം കണ്ടെത്തി. തളങ്കര കടവില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതശരീരം കണ്ടെത്തിയത്.

ചേരൂര്‍ ചെറിയ വീട് ഹൗസില്‍ കബീറിന്റെയും റുക്‌സാനയുടെയും മൂന്ന് വയസ്സുകാരനായ മകന്‍ ശഅ്ബാനെ ഞായറാഴ്ച്ച ഉച്ചയോടെയാണ് കാണാതായത്. സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടി പുഴയില്‍ വീണിട്ടുണ്ടാവുമെന്നുള്ള നിഗമനത്തില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുഴയിലും സമീപ പ്രദേശങ്ങളിലും കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തി വരികയായിരുന്നു.

മൃതദേഹം ചേരൂര്‍ കോട്ട മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved