Latest News :
Home » , , , » ഗൗരി വധം അന്വേഷണത്തിന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥരെത്തി

ഗൗരി വധം അന്വേഷണത്തിന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥരെത്തി

Written By Muhimmath News on Saturday, 16 September 2017 | 11:02

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസ് അന്വേഷിക്കാന്‍ രണ്ട് മുതിര്‍ന്ന സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍ ബംഗളൂരുവില്‍ എത്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കുക എന്നതാണ് ഇവരുടെ ദൗത്യം.

അന്വേഷണ സംഘം ഇതുവരെ ലഭിച്ച തെളിവുകള്‍ ഇവര്‍ക്കു കൈമാറിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിനെക്കുറിച്ചുള്ള വിവരങ്ങളിലൂടെ കേസിലെ പ്രതികളിലേക്കെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഇതോടൊപ്പം വിവിധയിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഗൗരിയുടെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപോര്‍ട്ടുകളുണ്ട്. മുന്‍ നക്‌സലുകളായ സിരിമാനെ നാഗരാജ്, നൂര്‍ ശ്രീധര്‍ എന്നിവരെയും സംഘം ചോദ്യം ചെയ്തു. ബെല്ലാരി സെന്‍ട്രല്‍ ജയിലില്‍ തടവില്‍കഴിയുന്ന വാടകക്കൊലയാളി കുനിഗല്‍ ഗിരിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനുള്ള നടപടികളുംആരംഭിച്ചിട്ടുണ്ട്.

കൊലപാതകമടക്കം 51 കേസുകളില്‍ പ്രതിയാണ് ഗിരി. മൂന്നുവര്‍ഷം മുമ്പാണ് മറ്റൊരു കേസില്‍ ഇയാള്‍ അറസ്റ്റിലായത്. ഇതൊടൊപ്പം മറ്റുജയിലുകളില്‍ കഴിയുന്ന ഏതാനും തടവുകാരെക്കൂടി ചോദ്യം ചെയ്യാനും നീക്കമുണ്ടെന്നറിയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved