Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , , , , » ഹാദിയ വീട്ടുതടങ്കലില്‍: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ഹാദിയ വീട്ടുതടങ്കലില്‍: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Written By Muhimmath News on Monday, 4 September 2017 | 10:42

കോട്ടയം: വൈക്കം സ്വദേശിനി അഖില എന്ന ഡോ. ഹാദിയയെ മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് കോട്ടയം ജില്ലാ പോലിസ് മേധാവിയെ ചുമതലപ്പെടുത്തി. ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ മനപ്പൂര്‍വം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കില്‍ അത് ഗൗരവതരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. വിഷയം രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തന്റെ പരിഗണനയിലാണെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാവരുതെന്നും ഉത്തരവില്‍ പറയുന്നു. കേസ് കോട്ടയത്ത് നടക്കുന്ന സിറ്റിങില്‍ കമ്മീഷന്‍ അംഗം  കെ മോഹന്‍ കുമാര്‍ പരിഗണിക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 

ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ഹാദിയയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നു പരാതിയില്‍ പറയുന്നു. സുഹൃത്തുക്കളെ കാണാനോ ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനോ ഹാദിയയെ മാതാപിതാക്കള്‍ സമ്മതിക്കുന്നില്ല. കഴിഞ്ഞ ദിവസം വൈക്കത്തെ  വീട്ടില്‍ ഓണ സമ്മാനവുമായെത്തിയ കൂട്ടുകാരികളെ ഹാദിയയെ കാണാന്‍ പോലിസ് അനുവദിച്ചില്ല. 

ഹാദിയ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങള്‍ മാതാപിതാക്കളും പോലിസും ചേര്‍ന്ന് ഹാദിയക്ക് നിഷേധിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved