Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » മുംബൈയില്‍ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

മുംബൈയില്‍ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

Written By Muhimmath News on Wednesday, 20 September 2017 | 11:06

മുംബൈ: മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ നഗരപരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം വൈകുകയാണ്. പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു.

വ്യാഴാഴ്ച വൈകിട്ട് കനത്ത മഴയില്‍ കുതിര്‍ന്ന റണ്‍വേയില്‍ വന്നിറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം തെന്നിമാറി പുറത്തുള്ള ചെളിയില്‍ കുടുങ്ങിയത് ആശങ്കക്കിടയാക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ പിന്നീട് അറിയിച്ചു. വിമാനം പിന്നീട് സുരക്ഷിതമായി മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved