Latest News :
...
Home » » എരിയാല്‍ ബൈത്തുനൂര്‍ സമര്‍പ്പിച്ചു

എരിയാല്‍ ബൈത്തുനൂര്‍ സമര്‍പ്പിച്ചു

Written By Muhimmath News on Monday, 18 September 2017 | 10:59
























എരിയാല്‍: ഐ എന്‍  എല്‍ -ഐ എം സി സി എരിയാല്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മില്ലത്ത് സാന്ത്വനം ബൈത്തുനൂര്‍ ഭവന പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ അര്‍ഹരായ കുടുംബത്തിന് നിര്‍മ്മിച്ചു കൊടുക്കുന്ന ബൈത്തുനൂര്‍ വീടിന്റെ താക്കോല്‍ നിര്‍മാണ കമ്മിറ്റി കോഡിനേറ്റര്‍ മുസ്തു എരിയാലിന് പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍ എം. എല്‍. എയൂമായ എം ജി കെ നിസാമുദ്ധീന്‍ കൈമാറി. 

ഐ എന്‍ എല്‍ പഞ്ചായത്ത്പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നേതാക്കളായ കെ.എസ്. ഫക്രുദ്ധീന്‍, എം എ ലത്തീഫ്, എന്‍ കെ അബ്ദുല്‍ അസീസ്, കാസിം ഇരിക്കൂര്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സി പി ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പളളിക്കാപ്പില്‍, ഐ എം സി സി, യു .എ .ഇ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞാവുട്ടി എ കാദര്‍, ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ് കുഞ്ഞി ഹാജി,  ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡണ്ട് അജിത്കുമാര്‍ ആസാദ്, എന്‍ എല്‍ യു സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേര്‍സണ്‍ സുലൈഖ, കൗണ്‍സിലര്‍ ലത ആറങ്ങാടി, ഐ എന്‍ എല്‍ മണ്‍ഡലം പ്രസിഡണ്ട് മൊയ്തീന്‍ ഹാജി ചാല, ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹൈദര്‍ കുളങ്കര,  ശാഖാ പ്രസിഡന്റ  ഇ.എ .എറമു,  എന്‍ വൈ എല്‍ പഞ്ചായത്ത് സെക്രറ്ററി സറഫുദ്ധീന്‍ ചേരങ്കൈ,  ശുക്കൂര്‍ എരിയാല്‍, നൗഷാദ് ബള്ളീര്‍, ഐ എം സി, സി എരിയാല്‍ മേഖല നേതാക്കളായ ജാഫര്‍ കെ.എച്ച്, ജംഷി എരിയാല്‍, കബീര്‍ എരിയാല്‍, സമീര്‍ ഇ എ, നിസാര്‍ കണ്ടത്തില്‍, ഖലീല്‍ മലബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു, ബൈത്തുനൂര്‍ നിര്‍മാണ കമ്മിറ്റിക് വേണ്ടി ഖലീല്‍ എരിയാല്‍ സ്വാഗതവും നൗഷാദ് എരിയാല്‍ നന്ദിയും പറഞ്ഞു,

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved