Latest News :
...
Home » , » എം.പിയുടെ സത്യഗ്രഹ സമരം: പിന്തുണ അറിയിച്ച് ഐ എന്‍ എല്‍ നേതാക്കളെത്തി

എം.പിയുടെ സത്യഗ്രഹ സമരം: പിന്തുണ അറിയിച്ച് ഐ എന്‍ എല്‍ നേതാക്കളെത്തി

Written By Muhimmath News on Wednesday, 20 September 2017 | 10:10
























കാസര്‍കോട്: നീലേശ്വരം റയില്‍വേ മേല്‍പാല നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം പി നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ എന്‍ എല്‍ നേതാക്കള്‍ സമരപന്തലിലെത്തി.

ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ് കുഞ്ഞി ഹാജി, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ട്രഷറര്‍ സഫറുള്ള ഹാജി, വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, റഹിം ബെണ്ടിച്ചാല്‍, തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി റസ്സാഖ് പുഴക്കര തുടങ്ങിയ നേതാക്കളാണ് സമരപന്തലിലെത്തിയത്.

തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് ഹനീഫ ഹാജി, കാഞ്ഞങ്ങാട് മണ്‍ഡലം പ്രസിഡണ്ട് ബില്‍ടക് അബ്ദുല്ല തുടങ്ങിയവരും എത്തിയിരുന്നു. 

പാര്‍ട്ടിക്ക് വേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ച,. ജനപക്ഷത്ത് നിന്ന് എം.പി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് സത്യാഗ്രഹ സമരമെന്ന് നേതാക്കള്‍ പറഞ്ഞു,

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved