Latest News :
Home » » കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ. താക്കീതായി ഐ എന്‍ എല്‍ ധര്‍ണ

കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ. താക്കീതായി ഐ എന്‍ എല്‍ ധര്‍ണ

Written By Muhimmath News on Tuesday, 12 September 2017 | 10:12
























നീലേശ്വരം:  കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ ഐ എന്‍ എല്‍ തൃക്കരിപ്പുര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരത്ത് നടന്ന ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. 

ദളിത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ വേട്ടയാടുന്ന സംഘ് പരിവാറിന്റെ വര്‍ഗീയ ഫാസിസ്റ്റ് നയത്തിനെ മത നിരപേക്ഷ ചേരിയില്‍ നിന്നുകൊണ്ട് എതിര്‍ത്ത് കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടുപോകും. സമുദായ ധ്രുവീകര  ഉണ്ടാക്കി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന  ശക്തികള്‍ നാടിന് ആപത്താണ്, ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ എതിര്‍ക്കപ്പെടേണ്ടതാണെന്ന് അസീസ് കടപ്പുറം പറഞ്ഞു, 

തൃക്കരിപ്പൂര്‍ മണ്ഡലം ഐ എന്‍ എല്‍ പ്രസിഡണ്ട് ഹനീഫ ഹാജി അദ്ധ്യക്ഷത വഹിച്ചു. എന്‍ എല്‍ യു സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, ഐ എന്‍ എല്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഇസ്മായില്‍ പടന്ന, കാസര്‍കോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം, ടി കെ രവി(സി പി എം), സി രാഘവന്‍ (സി പി ഐ ),  കൈ പ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍(കോണ്‍ഗ്രസ് എസ്), ഐഎന്‍എല്‍ തൃക്കരിപ്പൂര്‍ മണ്ഡലം നേതാക്കളായ എം കെ ഹാജി, കോട്ടയില്‍ അബദുല്‍ റഊഫ്, വി എം പി ഫൈസല്‍, മമ്മു കോട്ടപ്പുറം, എ എം റാഷിദ് കോട്ടപ്പുറം മഹമൂദ് ഹാജി, എ സി ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റസ്സാഖ് പുഴക്കര സ്വാഗതവും ഷംസീര്‍ എന്‍ പി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved