Latest News :
Home » » സഅദിയ്യ സ്‌ക്‌ളൂള്‍ സോഷ്യല്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

സഅദിയ്യ സ്‌ക്‌ളൂള്‍ സോഷ്യല്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

Written By Muhimmath News on Friday, 15 September 2017 | 18:06


ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സോഷ്യല്‍, ചാരിറ്റി ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഹനീഫ അനീസിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ സബ്ബ് ജഡ്ജ് ഫിലിപ്പ് തോമസ്സ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം.എ അബ്ദുള്‍ വഹാബ് വിവിധ ക്ലാസ്സുകളില്‍ നിന്നും ശേഖരിച്ച ചാരിറ്റി പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ഫണ്ട് ഏറ്റു വാങ്ങി.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും ആവശ്യകതയെ ഫിലിപ്പ് തോമസ് ബോധ്യപ്പെടുത്തി. സ്‌കൂള്‍ അധ്യാപകരായ ഉമര്‍, ഹാഷിം, പ്രകാശ്, സോജന്‍, അഭിലാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved