Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » ഐഎസ്എല്‍ നാലാം സീസണിന് നവംബര്‍ 17ന് തുടക്കം

ഐഎസ്എല്‍ നാലാം സീസണിന് നവംബര്‍ 17ന് തുടക്കം

Written By Muhimmath News on Friday, 22 September 2017 | 16:52




മുംബൈ: ഫുട്‌ബോള്‍ ആരാധകര്‍ ആവേശം പകര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന്റെ ഫിക്ചര്‍ പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ഏറ്റുമുട്ടിയ കേരള ബ്ലാസ്റ്റേഴ്‌സും അമര്‍തൊമര്‍ കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടന മത്സരം.


ഇത്തവണ പത്ത്  ടീമുകളാണ്  
കിരീടപ്പോരാട്ടത്തിനായി കളത്തിലിറങ്ങുക. ആദ്യ മൂന്ന് സീസണുകളില്‍ എട്ട് ടീമുകളായിരുന്നു കളിച്ചിരുന്നത്. ബെംഗളൂരു എഫ് സി, ജംഷഡ്പൂര്‍ എഫ് സി ടീമുകളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ആകെ 95 മത്സരങ്ങള്‍. മാര്‍ച്ചില്‍ സെമി, ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും.


നവംബര്‍ 24നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. പുതുമുഖ ടീമായ ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. ഡിസംബര്‍ മൂന്നിന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ ബ്ലാസ്‌സ്റ്റേഴ്‌സ് മുംബൈ എഫ്‌സിയെ നേരിടും. ഈ മത്സരത്തിനും കൊച്ചി വേദിയാകും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved