Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » » കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

Written By Muhimmath News on Monday, 18 September 2017 | 17:32



ബദിയഡുക്ക: ഈ വര്ഷത്തെ കുമ്പള സബ് ജില്ലാ കലോത്സവം നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത ഹയ്യര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2017 ഒക്ടോബര്‍ 31 മുതല്‍ നവമ്പര്‍ 4 വരെ നടത്തപ്പെടും. കുമ്പള ഉപജില്ലാ കേരള സ്‌കൂ്ള്‍ കലോത്സവ ലോഗോ ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ഗൗരവഅധ്യക്ഷന്‍ കെ.എന്‍.കൃഷ്ണ ഭട്ട് 18ന് തിങ്കളാഴ്ച പ്രകാശനം ചെയ്തു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ നീര്‍ച്ചാലിലെ വേണുഗോപാല ആരൊളി തയ്യാറാക്കിയ ലോഗോയാണ് തെരെഞ്ഞെടുക്കപ്പെട്ടത്.
പി.ടി.എ അധ്യക്ഷന്‍ എസ്.നാരായണന്‍ അധ്യക്ഷത വഹിച്ചു. കുമ്പള എ.ഇ.ഒ. കൈലാസ്മൂര്‍ത്തി.കെ, സ്‌കൂള്‍ മേനേജര്‍ ജയദേവ ഖംടിഗേ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നീര്‍ച്ചാല്‍ യൂനിറ്റ് അധ്യക്ഷന്‍ സുബ്രമണ്യ ഭട്ട്, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബാലചദ്ര, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശിവപ്രകാശ് എം.കെ പ്രസംഗിച്ചു.

കലോല്‍ത്സാവ സംഘാടക സമിതി കണ്‍വീനര്‍ വെങ്കട്ടരാജ.സി.എച് സ്വാഗതവും ഫുഡ് കമ്മിറ്റി കണ്‍വീനര്‍ ചംദ്രശേഖര റൈ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved