Latest News :
Home » » ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 13.7 കിലോ കഞ്ചാവ് പിടിച്ചു

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 13.7 കിലോ കഞ്ചാവ് പിടിച്ചു

Written By Muhimmath News on Tuesday, 12 September 2017 | 20:10




കാസര്‍കോട്: ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 13.7 കിലോ കഞ്ചാവ് പിടിച്ചു. ചെന്നൈയില്‍ നിന്ന് മംഗളൂരു വിലേക്ക് പോവുകയായിരുന്ന എഗ്‌മോര്‍ എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ സീറ്റിനടിയില്‍ പെട്ടികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇത് കടത്താന്‍ ശ്രമിച്ചവരെ കണ്ടെത്താനായില്ല. ആര്‍.പി.എഫും റെയില്‍വെ പൊലീസും നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് പിടിച്ചത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved