Latest News :
Home » , , » ഇര്‍ഷാദും സ്വാബിറും മാതൃകാ യുവാക്കള്‍; കണ്ണവം തങ്ങള്‍

ഇര്‍ഷാദും സ്വാബിറും മാതൃകാ യുവാക്കള്‍; കണ്ണവം തങ്ങള്‍

Written By Muhimmath News on Sunday, 10 September 2017 | 14:51

























ബദിയഡുക്ക: ധാര്‍മിക പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്‍മറഞ്ഞ ഇര്‍ഷാദും സ്വാബിറും മാതൃകാ യുവാക്കളായിരുന്നുവെന്നും സേവന വഴിയില്‍ ധീരതയോടെ പ്രവര്‍ത്തിക്കാന്‍ ഇവരെ മാതൃകയാക്കണമെന്നും കണ്ണവം തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഇഹ്‌സാനില്‍ മാസാന്ത ബദ്രിയ മജ്‌ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ് കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത ബദ്രിയ മജ്‌ലിസ് സമാപന പ്രാര്‍ത്ഥനയോടെ സമാപിച്ചു. അസര്‍ നിസ്‌കാരശേഷം നടന്ന ഇര്‍ഷാദ് സ്വാബിര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി നേതൃത്വം നല്‍കി. മഗ് രിബ് നിസ്‌കാര ശേഷം ആരംഭിച്ച സംഗമത്തിന് യു.പി.എസ് തങ്ങള്‍ അര്‍ളടുക്ക പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ബഷീര്‍ സഖാഫി കൊല്ല്യം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടക്ക ഉദ്ഘാടനം ചെയ്തു. ഹാരിസ് സഖാഫി കൊമ്പോട് അനുസ്മരണ പ്രഭാഷണം നടത്തി. ഹസൈനാര്‍ മിസ്ബാഹി മുഖ്യ പ്രഭാഷണം നടത്തി. ത്വല്‍ഹത്ത് തങ്ങള്‍ ആദൂര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജി എസ് അബ്ദുല്‍ കാദര്‍ സഅദി, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, നെക്രാജെ അബൂബക്കര്‍ സഅദി, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, കരീം ജൗഹരി ഗാളിമുഖം, സിദ്ദീഖ് സഖാഫി കളത്തൂര്‍, നാസര്‍ ബാഅസനി സുന്നിമൂല, കബീര്‍ ഹിമമി ഗോളിയട്ക്കം, അലവി ഹനീഫി, ഹമീദ് ഹാജി ചെടേക്കാല്‍, വടകര മുഹമ്മദ് ഹാജി, മമ്മിഞ്ഞി ഹാജി മാവിനകട്ട, അബ്ദുല്‍ റഹ്മാന്‍ കൊല്ല്യം, മാവിനകട്ട ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. ഉമര്‍ അന്നടുക്കം നന്ദി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved