Latest News :
Home » , , » ' ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തണം'; എഴുത്തുകാര്‍ക്ക് നേരെ കൊലവിളിയുമായി ശശികല

' ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തണം'; എഴുത്തുകാര്‍ക്ക് നേരെ കൊലവിളിയുമായി ശശികല

Written By Muhimmath News on Sunday, 10 September 2017 | 16:00



കൊച്ചി: എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളാനായിരുന്നു ഇന്നലെ പറവൂരില്‍ നടന്ന പൊതുയോഗത്തിനിടെ ശശികല നടത്തിയ പരാമര്‍ശം. അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നും ശശികല പറഞ്ഞു.

ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത്, മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുക എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാന്‍ പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം എന്നായിരുന്നു ശശികലയുടെ പരാമര്‍ശം.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞദിവസം വെടിയേറ്റു മരിച്ചിരുന്നു. അക്രമികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ശശികല നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും പ്രസംഗവും പോലീസ് ശേഖരിച്ചു. ഇതിന്റെ പരിശോധന നടക്കുകയാണ്. അതിനിടെ എഴുത്തുകാരെ ഭീഷണിപ്പെടുത്തിയ ശശികലക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ ഡി ജി പിക്ക് പരാതി നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved