Latest News :
Home » » വ്യാപാരികള്‍ ഒഴിഞ്ഞുകൊടുത്തു; പക്ഷേ പൊളിച്ചുനീക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായില്ല

വ്യാപാരികള്‍ ഒഴിഞ്ഞുകൊടുത്തു; പക്ഷേ പൊളിച്ചുനീക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായില്ല

Written By Muhimmath News on Saturday, 16 September 2017 | 16:30



കുമ്പള: ഏറെ നാളത്തെ മുറവിളിക്കൊടുവില്‍ തകര്‍ന്നു വീഴാറായ കുമ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടം നന്നാക്കാമെന്ന പഞ്ചായത്ത് അധികൃതരുടെ തീരുമാനത്തെ തുടര്‍ന്ന് വ്യാപാരികള്‍ കെട്ടിടം ഒഴിഞ്ഞു കൊടുത്തെങ്കിലും ഇത് പൊളിച്ചുനീക്കാന്‍ ഇനിയും അധികൃതര്‍ തയ്യാറായില്ല. കെട്ടിടം പൊളിച്ചു മാറ്റുന്നതിലും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിലും കുമ്പള ഗ്രാമപഞ്ചായത്ത് ഭരണ സമിതി അലംഭാവം കാണിക്കുന്നുവെന്നാണ് ആക്ഷേപം.

കുമ്പള ബസ് സ്റ്റാന്‍ഡിന്റെ ഒരു ഭാഗം തകര്‍ന്നു വീണതോടെയാണ് ജനരോഷം ശക്തമാവുകയും വ്യാപാരികളോട് ഒഴിഞ്ഞു പോകാന്‍ പഞ്ചായത്ത് ഭരണ സമിതി അന്ത്യശാസനം നല്‍കുകയും ചെയ്തത്. പൊളിച്ചു മാറ്റാന്‍ 2016 17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ പഞ്ചായത്ത് ഭരണ സമിതി അഞ്ചു ലക്ഷം രൂപ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടം പൊളിച്ചു നീക്കാന്‍ പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ഇപ്പോള്‍ ഈ അപകടാവസ്ഥയിലായ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനുള്ളിലാണ് ബസ് കാത്തു നില്‍ക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved