Latest News :
Home » » പഞ്ചായത്ത് മെമ്പര്‍മാര്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പരാതി പൂക്കട്ട, ദണ്ഡഗോളി, കൊടിയമ്മ പ്രദേശങ്ങളില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി

പഞ്ചായത്ത് മെമ്പര്‍മാര്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പരാതി പൂക്കട്ട, ദണ്ഡഗോളി, കൊടിയമ്മ പ്രദേശങ്ങളില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി

Written By Muhimmath News on Tuesday, 12 September 2017 | 09:34
























കുമ്പള: കുമ്പള പഞ്ചായത്തിലെ പൂക്കട്ട, ദണ്ഡഗോളി, കൊടിയമ്മ പ്രദേശങ്ങളില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശങ്ങളില്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചുവെങ്കിലും യഥാസമയങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താത്തതും കത്താത്ത ബള്‍ബുകള്‍ മാറ്റിയിടാത്തതും പ്രദേശത്തെ ഇരുട്ടിലാഴ്ത്തുന്നു.

രാത്രികാലങ്ങളില്‍ കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമാണ് ഈ പ്രദേശങ്ങള്‍. മൂന്ന് വാര്‍ഡുകളുടെ സംഗമപ്രദേശമാണ് പൂക്കട്ടയും ദണ്ഡഗോളിയും. വാര്‍ഡ് മെമ്പര്‍ എണ്ണത്തിന് മൂന്നുണ്ടങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

ദണ്ഡഗോളി മസ്ജിദ്, മദ്രസ, അംബിലടുക്ക ക്ഷേത്രം എന്നിവടങ്ങളിലേക്ക് സന്ധ്യാപ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികളും വിദ്യാര്‍ത്ഥികളും ബസിറങ്ങുന്ന കാല്‍നടയാത്രക്കാരും തെരുവു വിളക്കില്ലാത്തതിനാല്‍ ഏറെ പ്രയാസമനുഭവിക്കുന്നു. 

പലപ്രാവശ്യം കുമ്പള പഞ്ചായത്ത് അധികൃതര്‍ക്കും വാര്‍ഡ് മെമ്പര്‍മാര്‍ക്കും പരാതി നല്‍കിയങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved