Latest News :
Home » , , » സീതാംഗോളിയില്‍ വീടിന് തറ എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

സീതാംഗോളിയില്‍ വീടിന് തറ എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Written By Muhimmath News on Tuesday, 12 September 2017 | 18:16


























സീതാംഗോളി: സീതാംഗോളി കിന്‍ഫ്രക്ക് സമീപം കുതിരപ്പാടിയില്‍ സ്വകാര്യ വ്യക്തിയുടെ വീടിന് തറ എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കുതിരപ്പാടിയിലെ വെങ്കിട്ടരമണ(60)യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കുതിരപ്പാടി ടെമ്പിള്‍ റോഡിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തറകീറുന്നതിനിടെയാണ് അപകടമുണ്ടായത്.

നാല് ജോലിക്കാരായിരുന്നു ഉണ്ടായിരുന്നത്. വെങ്കിട്ടരമണ മണ്ണിനടിയില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും മണ്ണ് നീക്കിയ ശേഷം വെങ്കിട്ടരമണയെ പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved