Latest News :
Home » , , , , » സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി രണ്ടാം ഉറൂസ് മുബാറക്കിന് ഉജ്ജ്വല തുടക്കം

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി രണ്ടാം ഉറൂസ് മുബാറക്കിന് ഉജ്ജ്വല തുടക്കം

Written By Muhimmath News on Wednesday, 13 September 2017 | 09:49
























മഞ്ചേശ്വരം: മൂന്ന് പതിറ്റാണ്ട് കാലം ആത്മീയ വെളിച്ചം പകര്‍ന്ന് നമ്മോട് വിടപറഞ്ഞ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ രണ്ടാം ഉറൂസ് മുബാറകിന് പ്രൗഡതുടക്കം. 

സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തി. സയ്യിദ് അത്വാഉള്ളാഹ് തങ്ങള്‍ ഉദ്യാവരം മഖാം സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനം മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാന്‍ അല്‍ ബുഖാരി കടലുണ്ടിയുടെ അദ്ധ്യക്ഷതവഹിച്ചു. 
















മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, കെ.പി ഹൂസൈന്‍ സഅദി കെ.സി റോഡ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എ.ബി മൊയ്ദു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മുഹമ്മദലി മുസ്‌ലിയാര്‍ പൂന, ഉമറുല്‍ ഫാറൂഖ് മദനി, മച്ചമ്പ്ാടി, ഹസന്‍ സ്അദി അല്‍ അഫ്‌ളലി, മുഹമ്മദലി അഹ്‌സനി മഖ്ദൂമിയ്യ, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടി, ഉസ്മാന്‍ ഹാജി മള്ഹര്‍, പള്ളിക്കുഞ്ഞി ഹാജി ഹൊസങ്കടി, അബ്ദുറഹ്മാന്‍ ഹാജി, മഹ്മൂദ് ഹാജി സംബന്ധിച്ചു.



    ഇന്ന് (ബുധന്‍) രാത്രി 7 മണിക്ക് നടക്കുന്ന ജല്‍സത്തുല്‍ മഹബ്ബ സംഗമത്തില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കൂറ, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍ സംബന്ധിക്കും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. 


വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഖത്മുല്‍ ഖുര്‍ആനും 11 30ന് തഹ്‌ലീലും നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് മൗലിദ് സദസ്സും വൈകുന്നേരം 4 മണിക്ക് കൂട്ടുപ്രാര്‍ത്ഥനയും ഖത്തം ദുആയും നടക്കും. 


    വൈകിട്ട് 5.00 മണിക്ക് സമാപന സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും പ്രാസ്ഥാനക നേതാക്കുളും സംബന്ധിക്കും.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved