Latest News :
Home » , » സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി തങ്ങള്‍ ഉറൂസിലേക്ക് ജനപ്രവാഹം,ആത്മീയ വിരുന്നായി ബുര്‍ദ്ദ മജ്‌ലിസും ജല്‍സത്തുല്‍ മഹബ്ബയും

സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി തങ്ങള്‍ ഉറൂസിലേക്ക് ജനപ്രവാഹം,ആത്മീയ വിരുന്നായി ബുര്‍ദ്ദ മജ്‌ലിസും ജല്‍സത്തുല്‍ മഹബ്ബയും

Written By Muhimmath News on Wednesday, 13 September 2017 | 21:07


മഞ്ചേശ്വരം: മന്നുപതിറ്റാണ്ട് കാലം ആത്മീയ വെളിച്ചം പകര്‍ന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ രണ്ടാം ഉറൂസ് മുബാറക്കിലേക്ക് ജനപ്രവാഹം. ഉറൂസ് നഗരിയില്‍ നടന്ന ബുര്‍ദ്ദ മജ്‌ലിസും ജല്‍സത്തുല്‍ മഹബ്ബയും ആയിരങ്ങള്‍ക്ക് ആത്മീയ വിരുന്നേകി.
വിശ്വ പ്രസിദ്ധമായ പ്രവാചക പ്രകീര്‍ത്തന കാവ്യമായ ബുര്‍ദ്ദയുടെ മാസ്മരികത ആസ്വദിക്കാന്‍ ജനമൊഴുകുകയായിരുന്നു. ഹാഫിള് സാദിഖലി ഫാളിലി ഗൂഡല്ലൂര്‍, ഹാഫിള് അന്‍വറലി സഖാഫി ഷിറിയ നേതൃത്വം നല്‍കി. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി ഉദ്‌ബോധനം നടത്തി. ഇന്നലെ നടന്ന ജല്‍സത്തുല്‍ മഹബ്ബ അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണിയുടെ അദ്ധ്യക്ഷതയില്‍ ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 


ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അബ്ദുറഹ്മാ്ന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ കുമ്പള, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്, അബദുല്‍ മജീദ് ഫൈസി ചെര്‍ക്കള, അബ്ദുറശീദ് സൈനി കക്കിഞ്ചെ, മുഹമ്മദ് റഫീഖ് സഅദി ദേലമ്പടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുനീര്‍ ബാഖവി തുരുത്തി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സ്വാദിഖ് ആവളം തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved